ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയെ മദ്യം കുടിപ്പിച്ചശേഷം കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. കണിയാപുരത്ത് ആണ് സംഭവം.ക്രൂരമായ പീഡനത്തെതുടർന്ന് ഗുരുതര പരിക്കുകളോടെ അബോധാവസ്ഥയിൽ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഠിനം കുളം പോലീസാണ് പ്രതികളെ പിടികൂടിയത്. ഭര്‍ത്താവുള്‍പ്പെടെ കസ്റ്റഡിയിലുള്ളത്. യുവതി അബോധാവസ്ഥയില്‍ ആയതിനാല്‍ പോലീസിന് മൊഴിയെടുക്കാന്‍ സാധിച്ചിട്ടില്ല.
യുവതി ഭര്‍ത്താവിന്റെ വീട്ടിലാണ് താമസിച്ചിരുന്നത് . വ്യാഴാഴ്ച വൈകീട്ട് നാല് മണിയോടെ ഭര്‍ത്താവ് യുവതിയെ വാഹനത്തില്‍ കയറ്റി പുതുക്കുറിച്ചിയിലെ ഒരു വീട്ടിലെത്തിച്ചു. അവിടെവച്ച് ഭര്‍ത്താവും കൂട്ടുകാരും മദ്യപിച്ചു. തുടര്‍ന്ന് യുവതിയേയും മദ്യം കുടിപ്പിച്ചശേഷം ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. അതിനിടെ വീട്ടില്‍നിന്ന് ഇറങ്ങിയോടിയ യുവതി ഒരു വാഹനത്തിന് കൈകാണിക്കുകയായിരുന്നു. നാട്ടുകാരാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്.
- സംഭവത്തിൽ കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെടും. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് വനിതാ കമ്മീഷൻ കേസെടുത്തത്.