മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പാട്ടക്കരാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഡാം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നാണ് ആരോപണം. അണക്കെട്ടിന്റെ ബലപ്പെടുത്തല്‍ ജോലികള്‍ ചെയ്യുന്നതില്‍ വീഴ്ച വരുത്തിയ തമിഴ്നാട് കരാര്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി സുരക്ഷാ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
കാലപ്പഴക്കം മൂലം ഡാം ദുര്‍ബലാവസ്ഥയിലായതിനാല്‍ വെള്ളം ഒഴുക്കിക്കളയാന്‍ പോലും സാധിക്കാത്ത സ്ഥിതിയാണ്. ഈ സാഹചര്യത്തില്‍ ഡാം തകര്‍ന്നാല്‍ പ്രതിരോധിക്കുന്നതിന് അണക്കെട്ടിന് അഭിമുഖമായി ശക്തിയേറിയ സംരക്ഷണഭിത്തി നിര്‍മിക്കാന്‍ കേരള സര്‍ക്കാരിനോട് ഉത്തരവിടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. ഹര്‍ജി ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷന് ബഞ്ച് ഇന്ന് പരിഗണിക്കും.