കൊച്ചി: മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജിന് പാലാരിവട്ടം പാലം അഴിമതിപാലാരിവട്ടം പാലം അഴിമതി കേസില്‍ ടി ഒ സൂരജിനും കൂട്ടാളികള്‍ക്കും ജാമ്യംക്കേസില് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിലെ ഒന്നാംപ്രതിയായ കരാര്‍ കമ്പനി എംഡി സുമിത് ഗോയലിനും രണ്ടാം പ്രതി ബ്രിഡ്ജ് ഡവല്പെന്റ് കോര്പറേഷന് മുന്‍ അസി. ജനറല്‍ മാനേജര്‍ എംടി തങ്കച്ചനും കോടതി ജാമ്യം നല്കി. കേസില്‍ നാലാംപ്രതിയാണ് സൂരജ്. കര്‍ശന ഉപാധികളോടെ ജസ്റ്റിസ് സുനില്‍ തോമസാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. മൂന്നാം പ്രതി ബെന്നി പോളിന് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.
കസ്റ്റഡി കാലാവധി കഴിഞ്ഞു എന്ന് ചൂണ്ടിക്കാട്ടി സൂരജ് നല്കിയ ജാമ്യഹര്‍ജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. വലിയ ഗൂഢാലോചന ഈ കേസില്‍ നടന്നിട്ടുണ്ട്. കൂടുതല്‍ പേര് കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇത് അന്വേഷിക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. പാലം നിര്‍മാണത്തിനുള്ള ടെണ്ടറില്‍ തിരിമറി നടത്തിയതായി ആരോപണമുണ്ട്.