കര്‍ഷകരെ കാറിടിച്ചു കൊന്നതിന് കേന്ദ്രമന്ത്രിയുടെ മകന് ആശിഷ് മിശ്രയ്ക്കെതിരെ കേസ്. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന, കലാപമുണ്ടാക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി. കേസില്‍ പതിനാല് പ്രതികളാണുള്ളത്. അതിനിടെ, ലഖിംപൂരില്‍ മരിച്ച കര്‍ഷകരുടെ മൃതദേഹവുമായി കര്‍ഷകര്‍ റോഡ് ഉപരോധിക്കുന്നു.
ഡല്‍ഹി യു.പി ഭവനു മുന്നില്‍ 11 മണിക്ക് കര്‍ഷകര്‍ പ്രതിഷേധിക്കും. ഛത്തീസ്ഗഢ് മുഖ്യമന്ത്രി, പഞ്ചാബ് ഉപമുഖ്യമന്ത്രി എന്നിവരെ തടയാനാണ് യുപി സര്‍ക്കാരിന്റെ നീക്കം. ലക്നൗ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ അനുവദിക്കില്ല. അഖിലേഷ് യാദവിനും വിലക്കേര്‍പ്പെടുത്തി. ലഖിംപൂര്‍ അതിര്‍ത്തി അടച്ചു. സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്റര്‍നെറ്റ് സേവനങ്ങളും നിരോധിച്ചു.
അതേസമയം, ലഖിംപൂര്‍ ഖേരി സംഘര്‍ഷത്തില്‍ മരണം ഒന്‍പതായി. പ്രദേശിക മാധ്യമ പ്രവര്‍ത്തകന്റെ മരണമാണ് സ്ഥിരീകരിച്ചത്. നാല് കര്‍ഷകര്‍ അടക്കം എട്ടുപേരുടെ മരണം ഇന്നലെ സ്ഥിരീകരിച്ചിരുന്നു.