കേരളത്തില്‍ കൊലപാതകങ്ങളും ബലാത്സംഗങ്ങളും അടിക്കടി കൂടി വരികയാണ്. കുട്ടികളെ പോലും വിടാത്ത കാമപ്രാന്തന്മാരെ എന്താണ് ചെയ്യെണ്ടത്. കേരളത്തിന്റെ അങ്ങേയറ്റത്തും ഇങ്ങേയറ്റത്തുമെല്ലാം ഇത്തരം വാര്‍ത്തകളാണ്. ഇപ്പോഴിതാ മധ്യ കേരളത്തിലും മൂന്നര വയസുകാരിയെ ഒരു കാട്ടാളന് പീഡിപ്പിച്ച പീഡന കഥ. കോട്ടയത്ത് മൂന്നര വയസ്സുകാരി പീഡനത്തിനിരയായ സംഭവത്തില്‍ 28കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം ഗാന്ധിനഗറിലാണ് സംഭവം. മൂന്നരവയസ്സുകാരിയുടെ അയല്‍വാസിയാണ് ഇയാള്‍.
ഇന്നലെ വൈകിട്ടാണ് ഗാന്ധിനഗര്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പോക്സോ കേസും രജിസ്റ്റര്‍ ചെയ്തു. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് കേസെടുത്തത്.
അമ്മ ജോലിക്ക് പോയ സമയത്ത് പ്രതി വീട്ടിലെത്തുകയും കുട്ടിയെ ശാരീരികമായി പീഡിപ്പിക്കുകയും ചെയ്തെന്നാണ് പരാതി. കുട്ടിയുടെ മെഡിക്കല്‍ പരിശോധനാ ഫലം ലഭിച്ച ശേഷം തുടര്‍നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് അറിയിച്ചു.