ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എം.എല്‍.എ. എം.സി.കമറുദീനെ കൈവിടാന്‍ മുസ്ലിം ലീഗ് നേതൃത്വം. ജ്വല്ലറിയുടെ ആസ്തികളില്‍ ഭൂരിഭാഗവും ഇതിനകം വിറ്റെന്ന് തെളിഞ്ഞതിനാല്‍ നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാനാവില്ലെന്ന് കണ്ടതിനെ തുടര്‍ന്നാണിത്. കണ്ണൂരും കാസര്‍കോട്ടും ബംഗളൂരുവിലുമുള്ള ആസ്തികള്‍ വിറ്റെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.
നിക്ഷേപകര്‍ക്ക് പണം തിരികെ നല്കാന് ആറുമാസത്തെ സമയമാണ് കമറുദ്ദീന് ലീഗ് നേതൃത്വം അനുവദിച്ചിരുന്നത്. ഭൂമിയും കെട്ടിടങ്ങളും വാഹനങ്ങള്‍ ഉള്‍പ്പെടെ രഹസ്യമായി വില്‍പ്പന നടത്തിയതിനാല്‍ ആസ്തി വിറ്റ് നിക്ഷേപകര്‍ക്ക് പണം കൈമാറാനാവില്ല. ഫാഷന്‍ ഗോള്‍ഡിന്റെ ആസ്തി സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും അന്വേഷണസംഘം ഏറ്റെടുത്തതോടെയാണ് ലീഗ് നേതൃത്വം വെട്ടിലായത്.
അതേസമയം ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പില്‍ വഞ്ചനാ കേസ് റദ്ദാക്കണമെന്ന മുസ്ലിം ലീഗ് നേതാവ് എം.സി. കമറുദ്ദീന് എംഎല്‍എയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് റദ്ദാക്കാന്‍ ആകില്ലെന്നും ജ്വല്ലറിയുടെ പേരില്‍ നടത്തിയത് വ്യാപക തട്ടിപ്പാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. തട്ടിയ പണം എവിടേക്ക് പോയെന്ന് കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണ്. ജ്വല്ലറി ഡയറക്ടര്‍ ആയ എം.സി. കമറുദ്ദീന് എംഎല്‍എയ്ക്ക് കേസില്‍ തുല്യ പങ്കാളിത്തം ഉണ്ട്.
വഞ്ചന കേസ് റദ്ദാക്കിയാല്‍ അന്വേഷണം ആട്ടിമറിക്കപ്പെടുമെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ മറുപടി നല്കാന് കൂടുതല്‍ സമയം വേണമെന്ന് എം.സി. കമറുദ്ദീന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഹര്‍ജി ഇന്നത്തേക്ക് മാറ്റിയത്.
ഭൂമിയിടപാടുകള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചു. ഫാഷന്‍ ഗോള്‍ഡിന്റെ ആസ്തി വച്ച് സ്വകാര്യഭൂമി കൈക്കലാക്കുകയും കൈമാറ്റം നടത്തുകയും ചെയ്തു. ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയിലാണ് ഭൂമി വാങ്ങിയത്. ഇതില്‍ ഒരുഭാഗം വിറ്റതായും കണ്ടെത്തി. കമറുദ്ദീനെക്കാളേറെ പൂക്കോയ തങ്ങളും ഡയറക്ടര്‍മാരുമാണ് വ്യാപകമായി സ്വത്ത് കൈമാറ്റം നടത്തിയതെന്നും അന്വേഷസംഘം കണ്ടെത്തിയിട്ടുണ്ട്. അതിനിടെ നിക്ഷേപ തട്ടിപ്പ് കേസില്‍ രണ്ട് കേസുകള്‍ കൂടി പൊലീസ് റജിസ്റ്റര്‍ ചെയ്തു. ആകെ കേസുകളുടെ എണ്ണം തൊണ്ണൂറ്റഞ്ചായി.