മാധവന്‍കുട്ടി
കൊച്ചി: പാലാരിവട്ടം പാലം അഴിമതിയില്‍ നിര്‍ണായക വെളിപ്പെടുത്തലിനൊരുങ്ങുന്ന അറസ്റ്റിലായ മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടിഒ സൂരജിന് ക്വട്ടേഷന്‍. കരാറിന് പിന്നിലെ വലിയവെളിപ്പെടുത്തലിന് സൂരജ് ഒരുങ്ങുന്നത് തടയുകയാണ് കേസില്‍ പുറത്തുള്ള വന്‍ മീനുകളുടെ ലക്ഷ്യം ഇനി സൂരജ് വാതുറന്നാല്‍ ഇങ്ങനെ സഹായിക്കാന്‍ കഴിയില്ലന്ന് ഭരണ കക്ഷിയിലെ പ്രമുഖന് അറിയിച്ചതോടെയാണ് എങ്ങനെയും സൂരജിനെ ഒതുക്കാന്‍ ശ്രമം തുടങ്ങിയത്. ഇതിനായി കൊടികളാണ് സൂരജിനും ഇടനിലക്കാര്‍ക്കും ഓഫറുള്ളതത്രെ. മുന്‍ യുഡിഎഫ് മന്ത്രി സഭയിലെ ഉന്നതന്റെ തലസ്ഥാനത്തെയും അവരുടെ കൊച്ചിയിലെയും ഓഫീസുകളും കേന്ദ്രീകരിച്ചാണ് കേസ് അട്ടിമറിനീക്കം നടക്കുന്നത്. സൂരജ് ഇനി കൂടുതലായൊന്നും പറയരുതെന്നാണ് ഇവരുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട കേസുകളില്‍ സൂരജിന് തുടര്‍ സഹായമൊരുക്കുന്നതടക്കമുള്ള ഒത്തുതീര്‍പ്പുകളാണ് അണിയറയില്‍ നടക്കുന്നത്. കേസ് സൂരജില്‍ മാത്രം അവസാനിപ്പിച്ച് വന്‍ സ്രാവുകളെ രക്ഷിക്കാനുള്ള നീക്കമാണ് നടക്കുന്നത്.