മയക്കുമരുന്ന് കേസില്‍ കന്നഡ സിനിമാതാരം രാഗിണി ദ്വിവേദിയോട് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് നല്കി. നടിയുടെ ഭര്‍ത്താവായ ആര്‍ടിഒ ഓഫീസറോടും അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതല്‍ പേര് കേസില്‍ അറസ്റ്റിലാകാനുണ്ടെന്ന് നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
പ്രതികള്‍ നല്കിയ വിവരങ്ങളനുസരിച്ചു കൂടുതല്‍ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കേണ്ടതുണ്ടെന്നും എന്‍സിബി കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കേസ് ഇനി പരിഗണിക്കുന്നത് സെപ്റ്റംബര്‍ 9 നാണ്. അനിഖയാണ് കേസില്‍ ഒന്നാം പ്രതി. അനൂപാണ് രണ്ടാം പ്രതി.