കോട്ടയം മണര്‍കാട് പതിനാല് വയസുകാരി പീഡനത്തിനരയായി. വയറു വേദനയുമായി ആശുപത്രിയിലെത്തിയപ്പോഴാണ് കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്.
രണ്ട് ദിവസം മുന്‍പാണ് പാമ്പാടിയിലെ ആശുപത്രിയില്‍ വയറു വേദനയ്ക്കായി ചികിത്സ തേടിയത്. തുടര്‍ന്ന് ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ കുട്ടി ഗര്‍ഭിണിയാണെന്ന് തിരിച്ചറിയുകയായിരുന്നു. ഉടന്‍ കുട്ടിയെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. എന്നാല്‍ ഗര്‍ഭസ്ഥ ശിശു മരിച്ചു.
മണര്‍കാട് പൊലീസിന് നല്കിയ മൊഴിയില്‍ മധ്യവയസ്കന് കാറില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ചതായാണ് കുട്ടി പറയുന്നത്. പെണ്‍കുട്ടി മൂന്ന് മാസം ഗര്‍ഭിണിയാണ്. സംഭവത്തില്‍ മണര്‍കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.