കാസര്‍ഗോഡ്: മദ്യം കടത്തിയതിന് എക്സൈസ് പിടികൂടി റിമാന്‍ഡ് ചെയ്ത പ്രതി ആശുപത്രിയില്‍ മരിച്ചു. കാസര്‍ഗോഡ് ബെള്ളൂര്‍ ബസ്ത സ്വദേശി കരുണാകരന് (40) ആണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കേയാണ് മരണം. മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് വിഭ്രാന്തി കാണിച്ച കരുണാകരനെ ആശുപത്രിയിൽ ആക്കുകയായിരുന്നുവെന്ന ജയില്‍ അധികൃതര്‍ പറയുന്നു.
17.5 ലിറ്റര്‍ വിദേശമദ്യം കടത്തുന്നതിനിടെയാണ് കരുണാകരനെ എക്സൈസ് പിടികൂടിയത്. പത്തു ദിവസം മുന്‍പാണ് കരുണാകരനെ അറസ്റ്റു ചെയ്തത്. റിമാന്‍ഡ് ചെയ്തതിനു പിന്നാലെയാണ് വിഭ്രാന്തി പ്രകടിപ്പിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില മെച്ചപ്പെടാത്തതിനെ തുടര്‍ന്ന് പരിയാരത്തേക്ക് മാറ്റുകയായിരുന്നു.