കൊല്ലം കല്ലുവാതുക്കലില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച കേസില്‍ രേഷ്മയോട് കാമുകനെന്ന പേരില്‍ ചാറ്റ് ചെയ്തത് ആത്മഹത്യ ചെയ്ത യുവതികള്‍. രേഷ്മയുടെ ബന്ധുക്കളായ ആര്യയും ഗ്രീഷ്മയുമാണ് ചാറ്റ് ചെയ്തിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. രേഷ്മയുടെ ബന്ധുക്കളായ ഇരുവരും അനന്ദു എന്ന പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയായിരുന്നു മെസേജുകള്‍ അയച്ചിരുന്നത്.
ചാറ്റിങ്ങിലൂടെ രേഷ്മയെ കബളിപ്പിക്കാനായിരുന്നു ശ്രമം. ഈ വിവരം ഗ്രീഷ്മ തന്റെ ഒരു സുഹൃത്തിനോട് വെളിപ്പെടുത്തിയിരുന്നു. ഈ സുഹൃത്തിന്റെ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ആര്യയുടേയും ഗ്രീഷ്മയുടെയും പങ്ക് തെളിഞ്ഞത്.
കാമുകനു വേണ്ടി കുഞ്ഞിനെ ഉപേക്ഷിച്ചു വെന്നായിരുന്നു രേഷ്മ പൊലീസിന് നല്‍കിയിരുന്ന മൊഴി. കാമുകന് ആരാണെന്ന് കണ്ടെത്താനാണ് രേഷ്മയുടെ ഭര്‍ത്താവിന്റെ ബന്ധുവായ ആര്യയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. എന്നാല്‍ ആര്യയും മറ്റൊരു ബന്ധുവായ ഗ്രീഷ്മയും ഇത്തിരക്കരയാറില്‍ ചാടി ആത്മഹത്യ ചെയ്തു.
ഇതിന് പിന്നാലെയാണ് കാമുകനെന്ന പേരില്‍ രേഷ്മയോട് ചാറ്റ് ചെയ്തിരുന്നത് ഗ്രീഷ്മയും ആര്യയുമാണെന്ന് പൊലീസ് കണ്ടെത്തിയത്. നവജാത ശിശുവിനെ കരിയില കൂനയില്‍ ഉപേക്ഷിക്കുകയും കുഞ്ഞ് മരിക്കുകയും ചെയ്ത കേസിലാണ് രേഷ്മ അറസ്റ്റിലാകുന്നത്. ജനുവരി അഞ്ചിനായിരുന്നു സംഭവം.