ടി.പി ചന്ദ്രശേഖരന് വധക്കേസ് പ്രതികള്‍ക്കെതിരെ അര്ജുന് ആയങ്കിയുടെ മൊഴി. സ്വര്‍ണം പൊട്ടിക്കാന്‍ ചന്ദ്രശേഖരന് വധക്കേസ് പ്രതികളുടെ സഹായം ലഭിച്ചതായി അര്ജുന് ആയങ്കി വെളിപ്പെടുത്തിയതായാണ് വിവരം. കൊടി സുനി, ഷാഫി തുടങ്ങിയവരുടെ സഹായം ലഭിച്ചതായാണ് അര്‍ജുന്റെ മൊഴി.
കസ്റ്റംസിന് നല്കിയ മൊഴിയിലാണ് ടി.പി ചന്ദ്രശേഖരന് വധക്കേസ് പ്രതികളുടെ സഹായം ലഭിച്ചതായി അര്ജുന് വ്യക്തമാക്കിയത്. ഇരുവര്‍ക്കും തക്കതായ പ്രതിഫലം നല്കി. ഒളിവില്‍ കഴിയാന്‍ കൊടി സുനിയുടേയും ഷാഫിയുടേയും സഹായം ലഭിച്ചെന്നും അര്ജുന് പറഞ്ഞു.
അതേസമയം, അര്ജുന് ആയങ്കിയുമായുള്ള തെളിവെടുപ്പ് ഇന്ന് നടക്കും. അര്‍ജുന്റെ അഴീക്കോട്ടെ വീട്ടിലടക്കമാണ് തെളിവെടുപ്പ് നടക്കുക. ഈ മാസം ആറ് വരെയാണ് അര്‍ജുന്റെ കസ്റ്റഡി കാലാവധി.