വണ്ടിപ്പെരിയാറ്റില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച മധ്യവയസ്കന് അറസറ്റിലായി. കുട്ടിയുടെ മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്തായിരുന്നു കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചത്. സംഭവത്തില്‍ വള്ളക്കടവ് ധര്‍മാവലി സ്വദേശി അയ്യപ്പന് പിടിയിലായി. ഒരു മാസം മുന്‍പാണ് ഇയാള്‍ കുട്ടിയെ പീഡനത്തിനിരയാക്കിയത് കുട്ടിയുടെ വീട്ടുകാരുമായി പ്രതിയ്ക്ക് അടുപ്പം ഉണ്ടായിരുന്നു.
പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടിലില്ലാത്ത തക്കം നോക്കി ഇയാള്‍ വീട്ടിലെത്തി സ്വന്തം വീട്ടിലേയ്ക്ക് കുട്ടിയെ കൂട്ടിക്കൊണ്ടുപോയി. പെണ്‍കുട്ടി തന്നെയാണ് പീഡനവിവരം മാതാപിതാക്കളെ അറിയിച്ചത്. മാതാപിതാക്കള്‍ പരാതി നല്‍കിയതോടെ പോലീസ് കേസെടുത്തു. കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയതു.