തിരുവനന്തപുരം : കേരളത്തില്‍ കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ മറികടന്നു പുറത്തിറങ്ങുന്നവരെ കണ്ടുപിടിക്കാന്‍ കേരള പോലീസ് സൈബര്‍ഡോമിന്റെ നേതൃത്വത്തില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും വിവിധ ഡ്രോണ്‍ അസോസിയേഷനുമായി ചേര്‍ന്ന് ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കി. ഏകദേശം 300 ഓളം ഡ്രോണുകള്‍ ഉപയോഗിച്ചാണ് ജില്ലകള്‍ തോറും സര്‍വൈലന്‍സ് നടത്തിവരുന്നത് . കേരളത്തില്‍ ആദ്യമായാണ് എല്ലാ ജില്ലകളിലും ഇത്തരത്തിലൊരു നിരീക്ഷണം ഏ ര്പ്പെടുത്തുന്നത് . ഇതിന്റെ സംസ്ഥാന തല ഏകോപനവും അവലോകനവും പോലീസ് ആസ്ഥാനത്ത് വച്ച് ഡിജിപി ലോക്നാഥ് ബെഹ്റ ഐപിഎസ്സും എഡിജിപി . മനോജ് എബ്രഹാം ഐപിഎസ്സും ചേര്‍ന്ന് നിര്‍വഹിച്ചു
Home Crime & Court നിയന്ത്രണങ്ങള്‍ മറികടക്കുന്നവരെ കണ്ടെത്താന്‍ എല്ലാ ജില്ലകളിലും ഡ്രോണ്‍ നിരീക്ഷണവുമായി കേരള പോലീസ്