ഐഷ സുല്‍ത്താനയ്ക്കെതിരായ രാജ്യദ്രോഹ കേസ് അന്വേഷണത്തിന് സ്റ്റേ ഇല്ല. അന്വേഷണത്തിന് കൂടുതല്‍ സമയം നല്‍കണമന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
ഐഷയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവില്‍ ഐഷയ്ക്കെതിരെ രാജ്യദ്രോഹ കേസ് പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ അന്വേഷണം പ്രാഥമിക ഘട്ടത്തില്‍ ആയതിനാല്‍ ഇടപെടാനാവില്ലെന്ന് കോടതി നിലപാടെടുത്തു.