കൊച്ചി: സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ കുറിപ്പടി പ്രകാരം മദ്യം നല്‍കണമെന്ന ഗവ ഉത്തരവ് കേരള ഗവണ്മെന്റ മെഡിക്കല്‍ ഓഫീസേഴ്സ് നല്കിയ ഹര്‍ജിയെ തുടര്‍ന്ന് ഹൈക്കോടതി സ്റ്റേ ചെയ്തു. 3 ആഴ്ച്ചത്തേക്ക് ആണ് സ്റ്റേ. മദ്യാസക്തര്‍ക്ക് ശാസ്ത്രീയ ചികിത്സയാണ് നല്‍കേണ്ടത് മദ്യമല്ല എന്നതായിരുന്നു ഡോക്ടര്‍മാരുടെ വാദം. ചികിത്സ തേടി വരുന്ന രോഗികള്‍ക്ക് മദ്യം നല്‍കുന്നത് അശാസ്ത്രീയവും അധാര്മ്മികവുമാണന്നും പ്രഖ്യാപിച്ച് , അത്തരം നടപടികള്‍ക്ക് ഗവ ഡോക്ടര്‍മാരെ ഇടനിലക്കാരാക്കുന്നതിന് എതിരെ കെ.ജി .എം.ഒ എയുടെ നേതൃത്വത്തില്‍ ഇന്നലെ ഗവ. ഡോക്ടര്‍മാര്‍ കരിദിനം ആചരിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവ് തിരുത്താന്‍ തയ്യാറായിരുന്നില്ല തുടര്ന്നാ ണ് കോവി ഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അഹോരാത്രം മുഴുകിയിരിക്കുന്ന ഡോക്ടര്‍മാരെ അനാവശ്യ സമ്മര്‍ദ്ദത്തിലാക്കുന്ന ഉത്തരവിനെതിരെ കെ.ജി.എം.ഒ.എ. കോടതിയെ സമീപിച്ചത്.
കോടതി വിധി അംഗീകരിക്കുന്നുവെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന് പറഞ്ഞു. സാമൂഹിക പ്രശ്നം നേരിടാനാണ് ശ്രമിച്ചതെന്നും മന്ത്രി പറഞ്ഞു.