ന്യൂഡല്‍ഹി: ആലുവ മണപ്പുറത്ത് എക്സിബിഷന് നടത്താനുള്ള കരാറിലെ അഴിമതി അന്വേക്ഷണം തുടരാമെന്ന് സുപ്രീം കോടതി. ശിവരാത്രി മണപ്പുറത്ത് എക്സിബിഷന് നടത്താനുള്ള കരാര്‍ കൂടുതല്‍ തുകക്ക് ലേലത്തില്‍ പങ്കെടുത്ത ഷാസ് ഷാസ് എന്റര്ടെയ്ന്മെന്റ് കമ്പനിക്ക് നല്‍കാനും കോടതി നിര്‍ദ്ധേശിച്ചു. അഴിമതി നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന ഉത്തരവിനുള്ള സ്റ്റേ സുപ്രീംകോടതി നീക്കി. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ട അന്വേഷണം ഡിവിഷന് ബെഞ്ചാണ് സ്റ്റേ ചെയ്തിരുന്നത്. കേസില്‍ ആലുവ മുന്‍സിപ്പാലിറ്റി, സംസ്ഥാന സര്‍ക്കാര്‍ എന്നിവര്‍ ഉള്‍പ്പടെയുള്ള എതിര്‍കക്ഷികള്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു.
ആലുവ ശിവരാത്രി മണപ്പുറത്ത് എക്സിബിഷന് നടത്താന്‍ ഏറ്റവും കൂടിയ തുക വാഗ്ദാനം ചെയ്തത് ഷാസ് എന്റര്ടെയ്ന്മെന്റ് എന്ന സ്ഥാപനം ആയിരുന്നു. തുക ആലുവ നഗരസഭയുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുകയും ചെയ്തു. എന്നാല്‍ തുക കൃത്യസമയത്ത് നല്കിയില്ലായെന്ന് ചൂണ്ടിക്കാട്ടി ഫണ്‍ വേള്‍ഡ് എന്ന സ്ഥാപനത്തിന് മുന്‍സിപ്പാലിറ്റി കരാര്‍ നല്കി. ഷാസ് എന്റര്ടെയ്ന്മെന്റ് വാഗ്ദാനം ചെയ്തതിനേക്കാള്‍ 50 ലക്ഷം രൂപ കുറച്ചാണ് ഫണ്‍ വേള്‍ഡിന് കരാര്‍ നല്‍കിയത്. നഗരസഭയിലെ ഉന്നതന്റെ നേതൃത്വത്തില്‍ നടന്ന ചരടുവലികളാണ് അരക്കോടിരൂപയുടെ വ്യത്യാസത്തിലും കരാര്‍ ഫണ്‍വേള്‍ഡിന് നല്‍കാനുള്ള അഴിമതിക്ക് വഴിവച്ചത്. ഇതിന്റെ ഭാഗമായാണ് കൂടുതല്‍ തുകനല്കിയിരുന്ന ഷാസ് എന്റര്ടെയ്ന്മെന്റ് കമ്പനിയുടെ കരാര്‍ നഗരസഭ റദ്ദാക്കിയത്. ഇതിന് ചുക്കാന്‍ പിടിച്ചതാവട്ടെ കോണ്‍ഗ്രസ് നേതാക്കളായ ചില കൗണ്‍സിലര്‍മാരും മുന്‍ കൗണ്‍സിലര്‍മാരുമടങ്ങുന്ന ഗൂഡസംഘവും.
ആലുവ മുനിസിപ്പാലിറ്റിയുടെ ഈ നടപടി റദ്ദാക്കിക്കൊണ്ട് കരാര്‍ ഷാസ് എന്റര്ടെയ്ന്മെന്റ് കമ്പനിക്കു നല്കാന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. മുനിസിപ്പാലിറ്റിയുടെ നടപടിയില്‍ ദുരൂഹത ഉണ്ടെന്നും ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ നടത്തണമെന്നും സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഈ ഉത്തരവ് സ്റ്റേ ചെയ്തു. ഇതിനെതിരെ ഷാസ് എന്റര്ടെയ്ന്മെന്റ് നല്കിയ ഹര്‍ജി ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി. വിശ്വനാഥ് എന്നിവര്‍ അടങ്ങിയ സുപ്രീംകോടതി ബെഞ്ചാണ് പരിഗണിച്ചത്. ശിവരാത്രി അടുത്ത് വരുന്നതിനാല്‍ ഡിവിഷന് ബെഞ്ചിന്റെ സ്റ്റേ നീക്കണം എന്ന് ഷാസ് എന്റര്ടെയ്ന്മെന്റിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് നിഖില്‍ ഗോയലും അഭിഭാഷക പല്ലവി പ്രതാപും ആവശ്യപ്പെട്ടു. ഇതേതുടര്‍ന്നാണ് ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ് സുപ്രീംകോടതി നീക്കിയത്.
ശിവരാത്രി മണപ്പുറം 40 ലക്ഷത്തോളം രൂപ നഗരസഭക്ക് നഷ്ടം വരുത്തി ഫൺ വേൾഡിന് നൽകിയ നഗരസഭയുടെ നടപടി ഹൈക്കോടതി റദ്ധാക്കി. കോടതി വിധി പ്രകാരം ഷാസ് എന്റർടൈൻമെന്റിന് ശിവരാത്രി മണപ്പുറത്ത് അമ്യൂസ്മെൻറ് പ്രോഗ്രാം നടത്താനുള്ള അനുമതി, ആലുവ മുനിസിപ്പാലിറ്റിയുമായി ഷാസ് എന്റർടൈമെന്റ്സ് കരാറിൽ ഒപ്പുവച്ചു. അപ്പീലുമായി ഫൺ വേൾഡും , നഗരസഭയും, കരാർ അഴിമതിക്ക് പിന്നിൽ ജനപ്രതിനിതി യോ….. ?