കൊച്ചി: മണ്ണ് കടത്താന്‍ കണക്ക് പറഞ്ഞു കൈക്കൂലി വാങ്ങി എസ് ഐ. എറണാകുളം അയ്യമ്പുഴ സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ബിജു കുട്ടന് ആണ് കണക്കുപറഞ്ഞ് കൈക്കൂലി വാങ്ങിയത്. സംഭവത്തില്‍ എറണാകുളം റൂറല്‍ എസ് പി വിവേക് കുമാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
കൈക്കൂലി നല്‍കിയവരുടെ മൊഴിയെടുത്ത് വിശദമായി പരിശോധിക്കുമെന്ന് റൂറല്‍ എസ് പി വിവേക് കുമാര്‍ പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകുമെന്നും എസ് പി അറിയിച്ചു.
പൊലീസ് ജീപ്പില്‍ ഇരുന്ന് എസ്.ഐ കൈക്കൂലി വാങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്. രണ്ട് ലോഡ് മണ്ണ് കടത്താന്‍ 500 രൂപയാണ് കൈക്കൂലി നല്‍കിയത് എന്നാല്‍ ഇതുപോരെന്നും കൂടുതല്‍ പണം വേണമെന്നും എസ്.ഐ ആവശ്യപ്പെട്ടു. എസ് ഐയുടെ അതൃപ്തിക്ക് പിന്നാലെ അധികം പണം നല്‍കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഭവം പുറത്തു വന്നതോടെ എസ്.പി അന്വേഷണത്തിന് ഉത്തരവിട്ടു.
വീഡിയോ വിശദമായി പരിശോധിച്ച് കൈക്കൂലി നല്‍കിയവരുടെ മൊഴി രേഖപ്പെടുത്തും. കഴിഞ്ഞ ഒരു മാസത്തിനിടെ സമാന രീതിയില്‍ കൈക്കൂലി വാങ്ങിയ രണ്ട് ഗ്രേഡ് എഐമാരെ സസ്പെന്‍ഡ് ചെയ്തിരുന്നു.