ടിപി കേസ് അന്വേഷിച്ച എ.പി. ഷൗക്കത്തലിയടക്കം സംസ്ഥാനത്തെ മുതിര്‍ന്ന ഒമ്പത് പൊലീസ് സൂപ്രണ്ടുമാര്‍ക്ക് ഐപിഎസ് പദവിയില്‍ സ്ഥാനക്കയറ്റം നല്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം . ടിപി ചന്ദ്രശേഖരന് വധക്കേസ് അന്വേഷിച്ച എ.പി. ഷൗക്കത്തലി, കെ.വി. സന്തോഷ് എന്നിവരുള്‍പ്പെടെ ഒമ്പത് പേര്‍ക്കാണ് ഐപിഎസ് ലഭിച്ചത്.
മുതിര്‍ന്ന ഉദ്യോഗസ്ഥരായ എ.ആര് പ്രേംകുമാര്‍, ഡി.മോഹനന്, അമോസ് മാമ്മന്‍, വി.യു കുര്യാക്കോസ്, എസ്, ശശിധരന്, പിഎന്‍. രമേശ് കുമാര്‍, എം.എല്‍ സുനില്‍ എന്നിവര്‍ക്കാണ് ഐപിഎസ് ലഭിച്ചത്. ഇവരില്‍ എ.ആ ര്‍ പ്രേംകുമാര്‍, ഡി.മോഹനന്, അമോസ് മാമ്മന്‍ എന്നിവര്‍ വിരമിച്ചവരാണ്. ഐപിഎസ് ലഭിച്ചതോടെ ഇവര്‍ക്ക് അറുപത് വയസുവരെ സര്‍വീസില്‍ തുടരാം. 2018 മുതല്‍ മൂന്നുവര്‍ഷത്തേക്ക് 33 ഒഴിവുകളുണ്ടായിരുന്നെങ്കിലും 2018 ലെ പട്ടിക മാത്രമാണ് യു.പി.എസ്.സി പരിഗണിച്ചത്.