കൊച്ചി: സീനിയര്‍ ഡോക്ടര്‍ കെട്ടിപ്പിടിച്ച് ചുംബിച്ചു. ദുരനുഭവം തുറന്ന് പറഞ്ഞ് വനിതാ ഡോക്ടര്‍.ഹൗസ് സര്‍ജന്‍സി സമയത്ത് മുതിര്‍ന്ന ഡോക്ടറില്‍നിന്ന് നേരിട്ട ദുരനുഭവം പങ്കുവച്ച് വനിത ഡോക്ടര്‍. ഫെയ്സ്ബുക് കുറിപ്പിലൂടെയാണ് യുവതിയുടെ തുറന്നുപറിച്ചില്‍. എറണാകുളം ജനറല്‍ ആശുപത്രിയില്‍ 2019ല്‍ മുതര്‍ന്ന ഡോക്ടറില്‍നിന്ന്് നേരിട്ട അനുഭവമാണ് യുവതി ഫെയ്സ്ബുക്കില്‍ കുറിച്ചത്. മുതിര്‍ന്ന ഡോക്ടര്‍ ശരീരത്തില്‍ കയറി പിടിക്കുകയും ബലമായി മുഖത്ത് ചുംബിക്കുകയും ചെയ്തെന്നാണ് പരാതി. സംഭവത്തില്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും ആശുപത്രി സൂപ്രണ്ടിനും യുവതി പരാതി നല്കി. ഇതേക്കുറിച്ച് അന്വേഷണം നടത്താന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി.
സമൂഹമാധ്യമത്തില്‍ വനിത ഡോക്ടര്‍ ഇട്ട പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതിനെ തുര്‍ന്നാണ് മന്ത്രി ഇടപെട്ടത്. ഇതുസംബന്ധിച്ച് പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി. പരാതി മറച്ചുവച്ചോ എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ കൃത്യമായറിയാന്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്കി. ആരോഗ്യ വകുപ്പ് വിജിലന്‍സ് വിഭാഗം ആണ് അന്വേഷണം നടത്തുക.
വനിത ഡോക്ടറുടെ ഫെയ്സ്ബുക് കുറിപ്പ്:
‘കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഞാന്‍ ഈ കുറിപ്പ് പങ്കുവയ്ക്കുന്നത്. കാരണം ഇപ്പോഴാണ് അതിന് സാഹചര്യമുണ്ടായത്. 2019 ഫെബ്രുവരിയില്‍ ഞാന്‍ ഇന്റേണ്‍ ആയിരുന്ന സമയത്ത് മുതിര്‍ന്ന ഒരു ഡോക്ടര്‍ക്കെതിരെ പരാതി നല്‍കാനായാണ് ഇയാളുടെ അടുത്ത് ചെല്ലുന്നത്. രാത്രി ഏഴുമണിയോടെയാണ് അദ്ദേഹത്തിന്റെ മുറിയില്‍ എത്തുന്നത്. ഞാന്‍ ആശുപത്രിയില്‍ നിന്ന് ഇറങ്ങാന്‍ തുടങ്ങിയതിനാല്‍ ഒറ്റയ്ക്കാണ് ചെന്നത്. അവിടെ ചെന്നതും അയാള്‍ എന്നെ ബലമായി അയാളുടെ ശരീരത്തോട് അടുപ്പിക്കുകയും മുഖത്ത് ചുംബിക്കുകയും ചെയ്തു. പെട്ടെന്ന് ഞാന്‍ സ്തബ്ധയായി പോയി. ഞാന്‍ അയാളെ തള്ളിമാറ്റി മുറിയില്‍ നിന്നിറങ്ങി.
പിറ്റേദിവസം തന്നെ മേലധികാരികളോടെ പരാതി പറഞ്ഞെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായില്ല. അയാള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനായതിനാലും സര്‍ട്ടിഫിക്കറ്റ് ലഭിക്കാതിരിക്കുമോ എന്ന ഭയം മൂലവം കൂടുതല്‍ പരാതികളുമായി മുന്നോട്ട് പോയില്ല . ഇപ്പോള്‍ അയാള്‍ ജനറല്‍ ആശുപത്രിയില്‍നിന്ന് സ്ഥലം മാറിപ്പോയെന്ന വിവരം ലഭിച്ചു. അയാളുടെ ഉദ്യോഗക്കയറ്റത്തില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായെങ്കിലും കാര്യമായ നടപടിയൊന്നും എടുത്തിട്ടില്ല. ഇത്തരം ഡോക്ടര്‍മാര്‍ നാടിനു തന്നെ അപമാനമാനവും അവരെ ജോലിയില്‍ തുടരാന്‍ അനുവദിക്കുകയും ചെയ്യരുത്. എന്റെ കുറിപ്പ് യഥാര്‍ഥ ആളുകളിലേക്ക് എത്തുമെന്നും ഇത്തരത്തില്‍ ലൈംഗികവൈകൃത മനോഭാവമുള്ളവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും കരുതുന്നു.