ആലുവയില്‍ അഞ്ചുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 645 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു. അറസ്റ്റിലായ അസ്ഫാക് ആലം മാത്രമാണ് പ്രതിപ്പട്ടികയിലുള്ളത്. റൂറല്‍ എസ്പി വിവേക് കുമാര്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 99 സാക്ഷികളുണ്ട്..
ശാസ്ത്രീയ തെളിവുകള്‍ നിര്‍ണായകമാണ്. 150 രേഖകളും 75 മെറ്റീരിയല്‍ ഒബ്ജക്ട്സും അടിസ്ഥാനമാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. 90 ദിവസത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് എസ്പി അറിയിച്ചു.
പ്രതിക്കെതിരെ നേരത്തെയുള്ള പോക്സോ കേസിന്റെ വിവരങ്ങളും കുറ്റപത്രത്തിലുണ്ട്. പഴുതടച്ച കുറ്റപത്രമാണ് അന്വേഷണ സംഘം തയ്യാറാക്കിയിരിക്കുന്നത്. ആലുവയില്‍ താമസിക്കുന്ന അതിഥി തൊഴിലാളികളുടെ മകള്‍ അഞ്ചുവയസുകാരിയെയാണ് പ്രതി അസ്ഫാക് ആലം ക്രൂരമായി കൊലപ്പെടുത്തിയത്. കാണാതായ കുട്ടിയെ ആലുവ മാര്‍ക്കറ്റിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.