മുംബൈ: മുംബൈയില്‍ എടിഎമ്മുകളില്‍ നിന്നും പണം മോഷ്ടിച്ച കേസിൽ റൊമാനിയന്‍ പൗരന് അറസ്റ്റില്‍. ലോഖന്ദ്വാല പ്രദേശത്തു നിന്നുമാണ് ഇയാളെ പോലീസ് പിടികൂടിയത്.
ഇയാളുടെ പക്കല്‍ നിന്നും മൂന്ന് ലാപ്ടോപ്പുകള്, 166 എടിഎം കാര്‍ഡുകള്‍, പണം എണ്ണുന്ന രണ്ടു മെഷിനുകള്‍, കാര്‍ഡ് സൈ്വപ്പിംഗ് റീഡറുകള്‍ എന്നിവ കണ്ടെത്തി. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.