എറണാകുള: വിദേശത്ത് ജോലി വാഗ്ദാനം നൽകി പണം തട്ടിയതായി പരാതി. എറണാകുളം പറവൂർ സ്വദേശിയായ സെജോ സേവിയറിനെതിരെയാണ് കബളിപ്പിക്കപ്പെട്ട യുവാക്കൾ പരാതി നൽകിയത്. ഇയാൾ ഇപ്പോൾ വിദേശത്ത് ആണ് കഴിയുന്നത്. ഇയാളെ പിടികൂടാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ട് യുവാക്കൾ പൊലീസിൽ പരാതി നൽകിയത്.
എറണാകുളം പറവൂർ സ്വദേശികളായ യുവാക്കളിൽ നിന്ന് ജർമനി, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലേക്ക് ജോലി വാഗ്ദാനം ചെയ്താണ് സെജോ സേവിയർ പണം തട്ടിയത്. ഇന്ത്യയിൽ നിന്ന് അസർബെെജാനിൽ എത്തിയ ശേഷം ഇവിടെ നിന്നും യൂറോപ്യൻ രാജ്യങ്ങളിലേക്ക് കൊണ്ട് പോകാമെന്നായിരുന്നു യുവാക്കൾക്ക് ഇയാൾ നൽകിയ ഉറപ്പ്. എന്നാൽ അസർബൈജാനിൽ എത്തിയ ശേഷമാണ് തങ്ങൾ കബളിപ്പിക്കപ്പെട്ട വിവരം യുവാക്കൾ അറിയുന്നത്.
നാട്ടിൽ തിരികെയെത്തിയ യുവാക്കൾ തങ്ങളുടെ പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് സെജോയോ സമീപിച്ചെങ്കിലും നൽകാൻ തയ്യാറായിട്ടില്ലെന്നും യുവാക്കൾ പറയുന്നു. സെജോയുടെ ഭാര്യയുടെ അക്കൗണ്ടിലേക്ക് ഉൾപ്പെടെ പണം യുവാക്കൾ പണം നൽകിയിരുന്നു. പണം തട്ടിയ ശേഷം വിദേശത്തേക്ക് കടന്ന ഇയാൾക്ക് എതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ആണ് യുവാക്കൾ പൊലീസിൽ പരാതി നൽകിയിട്ടുള്ളത്.