പാറശ്ശാല: മദ്യലഹരിയില്‍ അച്ഛൻ്റെ മര്‍ദനമേറ്റ് മൂന്നു വയസുകാരിക്ക് പരിക്ക്. പ്ലാസ്റ്റിക് കസേരകൊണ്ട് കുട്ടിയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവിനെതിരെ ഭാര്യ പൊലീസില്‍ പരാതി നല്കി. തിരുവന്തപുരത്തിന് അടുത്തുള്ള ചെങ്കവിളയിലാണ് സംഭവം.
ഭര്‍ത്താവ് വിജുകുമാര്‍ പണം ആവശ്യപ്പെട്ട് മകളെയും തന്നെയും നിരന്തരം മര്‍ദിക്കാറുണ്ടെന്നാണ് ഷിജിന്‍ഭവനില്‍ ചിഞ്ചു (28) പരാതിയില്‍ പറഞ്ഞത്. തിങ്കളാഴ്ച വൈകീട്ട് മദ്യലഹരിയിലെത്തിയ ഇയാൾ ചിഞ്ചുവിനെ മര്‍ദിക്കുകയും തല പിടിച്ച് ചുവരില്‍ തുടര്‍ച്ചയായി ഇടിക്കുകയും ആയിരുന്നു. തുടര്‍ന്നാണ് പ്ലാസ്റ്റിക് കസേരയെടുത്ത് മൂന്ന് വയസ്സുള്ള മകള്‍ ആന്മരിയയുടെ തലയില്‍ അടിച്ചത്. തുടർന്ന് കുട്ടിയെ പാറശ്ശാല താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിത്സ തേടി.
വിജുകുമാറിൻ്റെയും കുടുംബത്തിൻ്റെയും പീഡനങ്ങള്‍ക്കെതിരെ മുന്‍പ് കൊല്ലങ്കോട് പോലീസ് സ്റ്റേഷനിലും കുളച്ചല്‍ വനിതാ സ്റ്റേഷനിലും ചിഞ്ചു പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ നടപടിയുണ്ടായില്ലെന്നും ഇവർ ആരോപിച്ചു.