തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം നടത്തിയ കേസ് ഫുള്‍ബെഞ്ചിനു വിട്ട ലോകായുക്താ ഡിവിഷന് ബെഞ്ചിന്റെ ഉത്തരവില്‍ ഇടപെടാന്‍ വിസമ്മതിച്ച് ഹൈക്കോടതി. ലോകായുക്താ തീരുമാനത്തിനെതിര കേസിലെ പരാതിക്കാരനായ ആര്. എസ് ശശികുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്. വിഷയം ഫുള്‍ബെഞ്ചിനു വിട്ട ഡിവിഷന് ബെഞ്ചിന്റെ നടപടി റദ്ദാക്കണമെന്നായിരുന്നു ശശികുമാറിന്റെ ആവശ്യം. ഹര്‍ജി അടുത്ത മാസം ഏഴിന് വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഡിവിഷന് ബെഞ്ചിന്റെ ഉത്തരവില്‍ ഇടപെടാന്‍ വിസമ്മതിച്ചത്.
ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്തു എന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനും ഒന്നാം പിണറായി സര്‍ക്കാരിലെ 18 മന്ത്രിമാര്‍ക്കുമെതിരെയായിരുന്നു പരാതി നല്‍കിയിരുന്നത്.
പരേതനായ എന്‍.സി.പി.നേതാവ് ഉഴവൂര്‍ വിജയന്റെ മക്കളുടെ വിദ്യാഭ്യാസച്ചെലവുകള്‍ക്ക് 25 ലക്ഷവും പരേതനായ ചെങ്ങന്നൂര്‍ എം.എല്‍.എ. കെ.കെ. രാമചന്ദ്രന് നായരുടെ മകന് അസിസ്റ്റന്റ് എന്‍ജിനീയര്‍ ജോലിക്കുപുറമേ ഭാര്യയുടെ സ്വര്‍ണപ്പണയം തിരിച്ചെടുക്കുന്നതിനും കാര്‍ വായ്പയ്ക്കുമായി എട്ടര ലക്ഷവും അനുവദിച്ചതിനെതിരേയാണ് ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരുന്നത്.
കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍പ്പെട്ടപ്പോള്‍ മരിച്ച സിവില്‍ പോലീസ് ഓഫീസറുടെ ഭാര്യക്ക് സര്‍ക്കാര്‍ ഉദ്യോഗത്തിനും മറ്റു ആനുകൂല്യങ്ങള്‍ക്കുംപുറമേ 20 ലക്ഷം രൂപ അനുവദിച്ചതിനെതിരേയും കൂടിയാണ് പരാതി