ന്യൂഡല്‍ഹി: മദ്യനയ കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ കസ്റ്റഡിയില്‍ വിട്ടു. അഞ്ച് ദിവസത്തെ സിബിഐ കസ്റ്റഡിയിലാണ് വിട്ടിരിക്കുന്നത്. സിബിഐ ജഡ്ജി എന്‍ കെ നാഗ്പാലാണ് ഉത്തരവ് നല്‍കിയത്.മദ്യനയത്തില്‍ ഗൂഢാലോചന നടന്നത് അതീവ രഹസ്യമായാണെന്നും അന്വേഷണം മുന്നോട്ട് പോകാന്‍ മനീഷ് സിസോദിയയെ കൂടുതല്‍ ചോദ്യം ചെയ്യണമെന്നും സിബിഐ കോടതിയെ അറിയിച്ചിരുന്നു. സിബിഐയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
മാര്‍ച്ച് നാലിന് സിസോദിയയെ വീണ്ടും ഹാജരാക്കണം. തനിക്കെതിരായ തെളിവ് ഹാജരാക്കണമെന്ന് മനീഷ് സിസോദിയ കോടതിയില്‍ വാദിച്ചു. തന്നെ പ്രതിയാക്കാന്‍ ഏത് ഫോണ്‍കോളാണ് തെളിവെന്നും സിസോദിയ ചോദിച്ചു. മുതിര്‍ന്ന അഭിഭാഷകന് ദയന്‍ കൃഷ്ണനാണ് സിസോദിയക്ക് വേണ്ടി ഹാജരായത്.