ഡൽഹി : ഹൈക്കോടതി ജഡ്ജിമാരുടെ നിയമനം വൈകുന്നതില്‍ കേന്ദ്രസര്‍ക്കാരിനെ അതൃപ്തി അറിയിച്ച് സുപ്രീംകോടതി. ഹൈക്കോടതിയുടെ ശുപാര്‍ശകള്‍ കേന്ദ്രസര്‍ക്കാര്‍ കൊളീജിയത്തിന് കൈമാറാത്തതിലാണ് അതൃപ്തി. രണ്ടാഴ്ചയ്ക്കകം മറുപടി അറിയിക്കണമെന്ന് അറ്റോര്‍ണി ജനറലിനോട് സുപ്രീംകോടതി വ്യക്തമാക്കി. 70 ജഡ്ജിമാരുടെ നിയമനത്തില്‍ പത്തുമാസമായി കേന്ദ്രം തീരുമാനമെടുത്തിട്ടില്ല. ഒരുപാട് പറയാനുണ്ടെന്നും തല്ക്കാലം ഒന്നും പറയുന്നില്ലെന്നും കേസ് പരിഗണിക്കവേ ജസ്റ്റീസ് സഞ്ജയ് കൗള്‍ പറഞ്ഞു.
ഹൈക്കോടതി ജഡ്ജിമാരുടെ നിയമനം; കേന്ദ്ര സമീപനത്തില്‍ സുപ്രീംകോടതിക്ക് അതൃപ്തി
by രാഷ്ട്രദീപം
by രാഷ്ട്രദീപം