കോഴിക്കോട്: റിമാന്‍ഡ് പൂര്‍ത്തിയായ മനുഷ്യാവകാശ പ്രവര്ത്തകന് ഗ്രോ വാസുവിനെ കോഴിക്കോട് കുന്നമംഗലം കോടതിയില്‍ ഹാജരാക്കി. ജാമ്യത്തില്‍ പോകാന്‍ വിസമ്മതിച്ചതോടെ കഴിഞ്ഞ 28 ദിവസമായി ഗ്രോ വാസു റിമാന്‍ഡിലായിരുന്നു. ജാമ്യമെടുക്കാന്‍ ഗ്രോ വാസു തയാറാകാത്തതിനാല്‍ വിചാരണ പൂര്‍ത്തിയാക്കി കേസ് അവസാനിപ്പിക്കാനാണ് കോടതിയുടെ ശ്രമം. കോടതി മുറ്റത്ത് ഇന്നലെയും ഗ്രോ വാസു മുദ്രാവാക്യം വിളിച്ചു.
2016-ല്‍ നിലമ്പൂരില്‍ മാവോയിസ്റ്റുകള്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ചതിനാണ് ഗ്രോ വാസുവിനെതിരെ കേസെടുത്തത്. കേരളത്തിലെ ആദ്യകാല നക്സല്‍ പ്രവര്‍ത്തകരില്‍ ഒരാളായ ഗ്രോ വാസുവിന് ഇപ്പോള്‍ 94 വയസ്സാണ്. തിരുനെല്ലി-തൃശ്ശിലേരി അടക്കമുള്ള നക്സലൈറ്റ് ആക്ഷനുകളില്‍ പങ്കാളിയായിരുന്നു ?ഗ്രോ വാസു. നക്സലൈറ്റ് നേതാവായിരുന്ന എ വര്‍ഗീസിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയും കൂടിയാണ് ?ഗ്രോ വാസു.