ഭിന്നശേഷിക്കാര്‍ക്ക് ഐപിഎസിന് അപേക്ഷിക്കാന്‍ അനുമതി നല്കി സുപ്രിംകോടതി. ഇതുസംബന്ധിച്ച് കോടതി ഇടക്കാല ഉത്തരവ് പുറത്തിറക്കി. ഐപിഎസിന് പുറമേ, ഇന്ത്യന്‍ റെയില്‍വേ സുരക്ഷാസേന (IRPFS) ഡല്‍ഹി, ദാമന്‍ ആന്‍ഡ് ദിയു, ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലി, ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍, ലക്ഷ്വദീപ് പൊലീസ് സേന (DANIPS) എന്നിവയിലേക്ക് അപേക്ഷിക്കാനും സുപ്രിംകോടതി അനുമതി നല്കി.
വികലാംഗരായവരെ ഈ സേവനങ്ങളില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്നും ഒഴിവാക്കിയതിനെ ചോദ്യം ചെയ്ത് നാഷണല്‍ പ്ലാറ്റ്ഫോം ഫോര്‍ ദ റൈറ്റ്സ് ഓഫ് ദി ഡിസബിള്‍ഡ് എന്ന എന്‍ജിഒ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കറും അഭയ് എസ് ഓക്കയും അടങ്ങുന്ന ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
സുപ്രിംകോടതിയുടെ അന്തിമ വിധിയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം ഉള്‍പ്പടെയുള്ള തുടര്‍ നടപടികള്‍. ഏപ്രില്‍ ഒന്നിന് നാല് മണിവരെ ഡല്‍ഹിയിലെ യുപിഎസ്സി ഓഫീസില്‍ അപേക്ഷ സമര്‍പ്പികാം.