കൊച്ചി: കെഎസ്ആര്‍ടിസിയില്‍ എല്ലാ മാസവും പത്തിനകം ശമ്പളം നല്‍കണമെന്ന് ഹൈക്കോടതി. ഇതിന് എല്ലാ മാസവും സര്‍ക്കാര്‍ സഹായം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. കെഎസ്ആര്‍ടിസിക്കുള്ള സഹായം സര്‍ക്കാര്‍ നിഷേധിക്കാന്‍ പാടില്ലന്നും കോടതി പറഞ്ഞു.
കെഎസ്ആര്‍ടിസി ശമ്പള വിതരണവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ തീര്‍പ്പാക്കിയാണ് കോടതി ഉത്തരവ്. കെഎസ്ആര്‍ടിസിയുടെ ബാധ്യതകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ജീവനക്കാരുടെ ആവശ്യത്തില്‍ ഇടപെടാനാകില്ലെന്നും കെഎസ്ആര്‍ടിസി സര്‍ക്കാര്‍ വകുപ്പാക്കണമെന്ന ജീവനക്കാരുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.