തിരുവനന്തപുരം: വിദ്യാര്‍ഥിനിയ്ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പിടിയിലായ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി റിമാന്റില്‍. സിപിഐഎം കണിയാപുരം ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ കല്ലിങ്കര ബ്രാഞ്ച് സെക്രട്ടറി ഷമീറാണ് അറസ്റ്റിലായത്. പോക്സോ കേസാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.പതിനേഴുകാരിയായ പെണ്‍കുട്ടിയാണ് പരാതിക്കാരി. ആറ്റിങ്ങള്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഷമീര്‍ പെണ്‍കുട്ടിയെ മാസങ്ങളായി പീഡിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടി അധ്യാപകരോട് വിവരം പറയുകയായിരുന്നു. അധ്യാപകര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സിഡബ്ല്യൂസി പെണ്‍കുട്ടിയുടെ മൊഴി എടുത്തു. പിന്നീട് കേസ് മംഗലപുരം പൊലീസിന് കൈമാറുകയായിരുന്നു. ബുധനാഴ്ച രാവിലെയോടെയാണ് ഇയാള്‍ അറസ്റ്റിലാകുന്നത്.