കൊച്ചി: ക്രൈം പത്രാധിപര്‍ ടി.പി. നന്ദകുമാറിന് ജാമ്യം. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റേതെന്ന പേരില്‍ അശ്ലീല വീഡിയോ നിര്‍മ്മിക്കാന്‍ നിര്‍ബന്ധിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ നന്ദകുമാറിന് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. അശ്ലീല വീഡിയോ നിര്‍മ്മിക്കാന്‍ കൂട്ടുനില്ക്കാന് തന്നെ നന്ദകുമാര്‍ നിര്‍ബന്ധിക്കുകയായിരുന്നവെന്ന് കാണിച്ച് സ്ഥാപനത്തിലെ മുന്‍ ജീവനക്കാരി നല്കിയ പരാതിയിലാണ് അറസ്റ്റ്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ സജീവന് നല്കിയ പരാതിയിലായിരുന്നു അന്ന് കേസ് രജിസ്റ്റര്‍ ചെയ്തത്.