ന്യൂഡല്‍ഹി: ഡല്‍ഹി സാകേത് കോടതിയില്‍ വെടിവെപ്പ്. രണ്ട് പേര്‍ക്ക് പരുക്കേറ്റു. ഒരു സ്ത്രീക്കും ഒരു അഭിഭാഷകനുമാണ് വെടിയേറ്റത്. കാമേശ്വര് പ്രസാദ് എന്ന അഭിഭാഷകനാണ് വെടിയുതിര്‍ത്തത്. യുവതിയില്‍ നിന്നും ഇയാള്‍ പണം കടം വാങ്ങിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. വെടിയേറ്റ സ്ത്രീ ഗുരുതരാവസ്ഥയിലാണ്. പരുക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഡല്‍ഹി പൊലീസ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി വരുകയാണ്.