ഡല്‍ഹി: കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എസ് വി ഭട്ടിയെ നിയമിക്കാന്‍ സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ. നിലവിലെ ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ കാലാവധി പൂര്‍ത്തിയാക്കി വിരമിക്കുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് എസ് വി ഭട്ടിയെ നിയമിക്കാന്‍ കൊളീജിയം ശുപാര്‍ശ ചെയ്തത്.
വിരമിക്കുന്ന ചീഫ് ജസ്റ്റിസ് എസ് മണികുമാറിന് സര്‍ക്കാര്‍ വക യാത്രയയപ്പ് നല്‍കിയിരുന്നു. കോവളത്ത് സ്വകാര്യ ഹോട്ടലില്‍ വെച്ചായിരുന്നു യാത്രയയപ്പ്. സാധാരണഗതിയില്‍ വിരമിക്കുന്ന ചീഫ് ജസ്റ്റിസുമാര്‍ക്ക് സര്‍ക്കാര്‍ യാത്രയയപ്പ് നല്‍കാറില്ല. ഹൈക്കോടതി ഫുള്‍ബെഞ്ച് ചേര്‍ന്ന് യാത്രയയപ്പ് നല്‍കാറാണ് പതിവ്. ഹൈക്കോടതി ഫുള്‍ ബെഞ്ചിന്റെ യാത്രയയപ്പ് നടന്നതിന് പിന്നാലെയായിരുന്നു സര്‍ക്കാര്‍ വക യാത്രയയപ്പ് നല്‍കിയത്.