കൊച്ചി : തീപിടിത്തത്തില്‍ കൊച്ചി കോര്പ്പറേഷന് 100 കോടി രൂപ പിഴയിട്ട് ദേശീയ ഹരിത ട്രൈബ്യൂണല്‍. ഒരു മാസത്തിനുള്ളില്‍ പിഴയടക്കണമെന്ന് ട്രൈബ്യൂണല്‍ നിര്‍ദേശം നല്കി. തുക കേരള ചീഫ് സെക്രട്ടറിക്ക് അടയ്ക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്ക് എതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നും ട്രൈബ്യൂണല്‍ നിര്‍ദേശമുണ്ട്.
കേരളത്തില്‍ പ്രത്യേകിച്ച് കൊച്ചിയില്‍ മാലിന്യ സംസ്കരണത്തില്‍ തുടര്‍ച്ചയായ വീഴ്ച്ച സംഭവിക്കുന്നുവെന്നും ഉത്തരവില്‍ വിമര്‍ശനമുണ്ട്. മാരകമായ അളവില്‍ വായുവിലും പരിസരത്തെ ചതുപ്പിലും വിഷപദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയെന്ന് പറഞ്ഞ ട്രൈബ്യൂണല്‍ ഭാവിയില്‍ സുഖമമായി പ്രവര്‍ത്തിക്കുന മാലിന്യ പ്ലാന്റ് സ്ഥാപിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
ബ്രഹ്മപുരത്തെ തീ പൂര്‍ണമായും അണച്ചതായി സര്‍ക്കാര്‍ ട്രൈബ്യൂണലിനെ അറിയിച്ചിരുന്നു. തീപിടിത്തത്തെ തുടര്‍ന്ന് സ്വീകരിച്ച നടപടികളും സര്‍ക്കാര്‍ അറിയിച്ചിരുന്നു.