കള്ളപ്പണം വെളുപ്പിച്ച കേസില്‍ ഇബ്രാഹിംകുഞ്ഞിനെതിരേ അന്വേഷണം തുടരാമെന്നു ഹൈക്കോടതി. എന്‍ഫോഴ്സ്മെന്റ് ആവശ്യപ്പെടുന്ന വിവരങ്ങള്‍ വിജിലന്‍സ് കൈമാറണമെന്നും കോടതി പറഞ്ഞു. മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും കളമശ്ശേരി എംഎല്‍എയുമായ വികെ ഇബ്രാഹിം കുഞ്ഞ് നോട്ട് നിരോധനക്കാലത്ത് ചന്ദ്രിക ദിനപത്രത്തിന്റെ മറവില്‍ 10കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് കോടതിയുടെ വിധി. കളമശേരി സ്വദേശി ഗിരീഷ് ബാബുവാണു ഹൈക്കോടതിയെ സമീപിച്ചത്
ഹര്ജിക്കാരന് ഉന്നയിച്ചിട്ടുള്ള എല്ലാ ആരോപണങ്ങളും എന്‍ഫോഴ്സ്മെന്റ് അന്വേഷിക്കണം വിജിലന്‍സ് എന്ഫോഴ്സ്മെന്ന്റുമായി സഹകരിക്കണം. ഇഡി ആവശ്യപ്പെടുന്നരേഖകള് കൈമാറണണെന്നും കോടതി പറഞ്ഞു. ഗിരീഷ് ബാബുവിന്റെ ഹര്‍ജി തീര്‍പ്പാക്കിയ കോടതി അന്വേഷണത്തില്‍ പരാതി ഉണ്ടെങ്കില്‍ ഹര്ജിക്കാരരന് കോടതിയെ സമീപിക്കാമെന്നും പറഞ്ഞു.