മൂവാറ്റുപുഴ: അഭിഭാഷകക്ഷേമനിധി 25 ലക്ഷം രൂപയായി വര്‍ദ്ധിപ്പിക്കണമെന്ന് ഡീന്‍ കുര്യാക്കോസ് എം പി ആവശ്യപ്പെട്ടു ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് മുവാറ്റുപുഴ യൂണിറ്റിന്റെ മെമ്പര്‍ഷിപ്പ് ക്യാംബയിന് ഉല്‍ഘാടനം ചെയ്തു സസംസാരിക്കുകയായിരുന്നു അദ്ധേഹം. അനീതിയിക്കും ആക്രമത്തിനും ഏതിരെ ഒരു തിരുത്തല്‍ ശക്തിയായി സാധാരണക്കാര്‍ക്കൊപ്പം ലോയേഴ്സ് കോണ്‍ഗ്രസ്സ പ്രവര്‍ത്തിക്കണമെന്ന് എംപി ആവശ്യപ്പെട്ടു.. ഇരുപത് യുവ അഭിഭാഷകര്‍ ഉള്‍പ്പെടെ അനവധി അഭിഭാഷകര്‍ പുതിയതായി അംഗത്വമെടുത്തു.
യോഗത്തില്‍ യുണിറ്റ് പ്രസിഡന്റ് അഡ്വ വര്‍ഗിസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ.ജോണി മെതിപാറ , അഡ്വ.ഒ.വി. അനീഷ് എന്നിവര്‍ പ്രസംഗിച്ചു. അഭിഭാഷകരായ കെ.എം . സലീം , എന്‍. രമേഷ്, സി.കെ ആരീഫ് , സനിത ടി. ആര്, വി . ജി. ഏലിയാസ് , തോമസ് അധികാരം ,എന്‍. പി. തങ്കച്ചന് , റോയി ഐസക്ക് ജൂനീയര്‍ അഭിഭാഷകര്‍ ഉള്‍പ്പെടെ അനവധി പേര് യോഗത്തില്‍ പങ്കെടുത്തു..