ന്യൂഡല്‍ഹി: ജാമ്യത്തിലിറങ്ങുന്ന പ്രതിയുടെ ലോക്കേഷന്‍ മനസിലാക്കാന്‍ പുതിയ നടപടി നിര്‍ദേശിച്ച് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. ജാമ്യത്തിലിറങ്ങുന്നവര്‍ സ്മാര്‍ട്ഫോണില്‍ ജിപിഎസ് ഓണാക്കിയിട്ടിരിക്കണമെന്നാണ് നിര്‍ദേശം. ജസ്റ്റിസ് അനൂപ് ചിത്കാരയാണ് നിബന്ധന മുന്നോട്ടുവെച്ചത്.
നിര്ദേങ്ങളിങ്ങനെ
ജാമ്യം കിട്ടി 15 ദിവസത്തിനുള്ളില്‍ സ്മാര്‍ട്ഫോണ്‍ വാങ്ങണം. ഇതിന്റെ ഐഎംഇഐ നമ്പറും മറ്റ് അനുബന്ധ വിവരങ്ങളും പൊലീസ് സ്റ്റേഷനില്‍ നല്‍കണം. ഫോണിലെ ലോക്കേഷന്‍ എപ്പോളും ഓണ്‍ ആക്കി വെയ്ക്കണം. പൊലീസ് ഉദ്യോഗസ്ഥര്‍ ലോക്കേഷന്‍ ഷെയര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ ഉടന്‍ ചെയ്യണം’, ജസ്റ്റിസ് അനൂപ് ചിത്കാര ഉത്തരവിട്ടു.ഫോണിന്റെ വാട്സ് ആപ്പ് ചാറ്റുകള്‍, ലൊക്കേഷന്‍ ഹിസ്റ്ററി, കോള്‍ ഹിസ്റ്ററി എന്നിവ നീക്കം ചെയ്യാന്‍ പാടില്ല. എന്നാല്‍ അസാധാരണ സാഹചര്യങ്ങളില്‍ മാത്രമെ ഇത്തരം ജാമ്യ നിബന്ധനകള്‍ നിര്‍ദേശിക്കാനാകു എന്നും ജസ്റ്റിസ് വ്യക്തമാക്കി.