കൊച്ചി : അട്ടപ്പാടി മധുവധക്കേസില്‍ ഒന്നാം പ്രതി ഹുസൈന്റെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി മരവിപ്പിച്ചു. കുറ്റകൃത്യത്തിന്റെ ആദ്യഘട്ടത്തില്‍ ഹുസൈന് ഒപ്പമില്ലായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. ഇതേത്തുടര്‍ന്നാണ് ഇയാള്‍ക്ക് ജാമ്യം അനുവദിച്ചത്. ശിക്ഷ മരവിപ്പിച്ചതോടെ അപ്പീലില്‍ വിധി പറയും വരെ പ്രതിക്ക് ജാമ്യത്തില്‍ പുറത്തിറങ്ങാം.
ഒരുലക്ഷം രൂപയുടെ സ്വന്തം ജാമ്യത്തിലും പാലക്കാട് ജില്ലയില്‍ പ്രവേശിക്കരുതെന്ന നിബന്ധനയിലുമാണ് ജാമ്യം. പതിമൂന്ന് പ്രതികള്‍ക്ക് 7 വര്‍ഷം വീതമാണ് കോടതി ശിക്ഷവിധിച്ചിരുന്നത്. ഇതിനെതിരെയാണ് പ്രതികള്‍ കോടതിയെ സമീപിച്ചത്. അപ്പീലില്‍ വിധി വരുന്നത് വരെ ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിക്കണമെന്ന ഇടക്കാല ഹര്‍ജിയും പ്രതികള്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ 12 പ്രതികളുടെ ആവശ്യം കോടതി തള്ളുകയായിരുന്നു.