കോഴിക്കോട്: റോഡിലെ കുഴിയില്‍ വീണ് സ്കൂട്ടര്‍ യാത്രക്കാരന്റെ തോളെല്ല് പൊട്ടിയ സംഭവത്തില്‍ കെസെടുത്ത് മനുഷ്യാവകാശ കമ്മീഷന്. പിഡബ്ല്യുഡി റോഡ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന് നിര്‍ദേശിച്ചു. അടുത്തമാസം നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കും.
കരിക്കാംകുളം കൃഷ്ണന് നായര്‍ റോഡിലെ കുഴിയില്‍ വീണ് കാരപ്പറമ്പ് പൂളക്കല്‍ ശ്രീരാജിനായിരുന്നു പരുക്കേറ്റത്. ഉദ്യോഗസ്ഥരുടെ അനാസ്ഥയും അലംഭാവവും മൂലം കുഴികള്‍ മൂടാത്തതാണ് അപകടത്തിന് കാരണമായതെന്ന് ശ്രീരാജ് ആരോപിച്ചിരുന്നു.