മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിർബന്ധിത പിരിവ് പാടില്ലെന്ന് ഹൈക്കോടതി. അനുമതിയില്ലാതെ വാക്സിൻ ചലഞ്ചിലേക്ക് പെൻഷൻ തുക ഈടാക്കിയതിനെതിരായ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ് ഇറക്കിയത്.
അനുമതിയില്ലാതെ പെൻഷൻ വിഹിതം പിടിക്കരുത്. നിയമപരമായ പിൻബലം ഉണ്ടെങ്കിൽ മാത്രമേ അനുമതി ഇല്ലാതെ തുക ഈടാക്കാൻ സാധിക്കൂ. ഹർജിക്കാരിൽ നിന്നും അനുമതിയില്ലാതെ ഈടാക്കിയ തുക തിരിച്ചു നല്കണമെന്നും ഹൈക്കോടതി നിർദേശം നൽകി.