കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തില്‍ എറണാകുളം കളക്ടര്‍ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം. ഇത് കുട്ടിക്കളിയല്ലെന്ന് കോടതി ഓര്‍മ്മിപ്പിച്ചു. ബ്രഹ്മപുരം വിഷയം പരിഗണിച്ച സമയത്ത് കോടതിയില്‍ എത്താത്തതിനാണ് വിമര്‍ശനം. ബ്രഹ്മപുരം പ്ലാന്റിന്റെ പ്രവര്‍ത്തന ശേഷി മോശമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഓണ്‍ലൈനിലാണ് കളക്ടര്‍ ഹാജരായത്.
എല്ലാ സെക്ടറിലെയും തീ ഇന്നലെ കെടുത്തിയിരുന്നുവെന്നും എന്നാല്‍ സെക്ടര്‍ ഒന്നില്‍ ഇന്ന് രാവിലെ വീണ്ടും തീ ഉണ്ടായെന്നും കളക്ടര്‍ കോടതിയെ അറിയിച്ചു. ഏഴ് ദിവസം ശക്തമായി നിരീക്ഷിക്കുന്നുണ്ടെന്നും എക്യുഐ (എയര്‍ ക്വാളിറ്റി ഇന്‍ഡക്സ്) പ്രകാരം മലനീകരണം കുറഞ്ഞുവെന്നും കളക്ടര്‍ വ്യക്തമാക്കി. മാലിന്യ സംസ്കരണം നടത്തുന്ന കരാര്‍ കമ്പനിക്കെതിരെ പ്രോസിക്യൂഷന് നടപടി സ്വീകരിക്കുമെന്നും കോടതിയില്‍ പറഞ്ഞു. ബ്രഹ്മപുരത്ത് ആധുനിക നിരീക്ഷണ ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ കൊച്ചി ന?ഗരസഭ നല്കിയ കരാറും, കഴിഞ്ഞ ഏഴ് വര്‍ഷം ഇതിനായി ചെലവാക്കിയ പണത്തിന്റെ കണക്കും ഹാജരാക്കണമെന്ന് കോര്പറേഷന് സെക്രട്ടറിയോട് ഹൈക്കോടതി നിര്‍ദേശിച്ചു.