മൂവാറ്റുപുഴ, പിതാവിനെ തീവച്ചു കൊന്ന കേസിലെ പ്രതി കല്ലൂർക്കാട്, തഴുവംകുന്ന് മലനിരപ്പേൽ കൃഷ്ണൻ കുട്ടി മകൻ അരുൺ എം കൃഷ്ഷ്ണൻ നെ മൂവാറ്റുപുഴ അഡീഷണൽ സെഷൻസ് കോടതി കുറ്റവിമുക്തനാക്കി. പിതാവിനോട് വഴക്കിട്ട് ദേഹത്തും കൂട്ടിയിട്ടിരുന്ന തുണിയിലും മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയതിൽ സാരമായി പൊള്ളല്ലേറ്റ് ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു എന്നായിരുന്നു പോലീസ് കേസ്
കേസിലെ സംഭവം നടക്കുന്നത് 2018 ആണ് കേസിനാസ്പദമായ സംഭവം. സാക്ഷി മൊഴി കൊണ്ടാ സാഹചര്യ തെളിവു കൊണ്ടോ പ്രതി കുറ്റക്കാരനാണെന്ന് തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ല. പ്രതിക്ക് വേണ്ടി അഡ്വ. വി.കെ ഷമീർ ഹാജറായി