കൊച്ചി: മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമത്തില്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകനെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി.യുവാവിനെതിരെ ചുമത്തിയ 153 A വകുപ്പ് നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിയാണ് കോടതി കേസ് റദ്ദാക്കിയത്.
എന്നാല്‍, സമൂഹമാധ്യമങ്ങളില്‍ അനാവശ്യ കമന്റുകള്‍ ഇടുന്ന പ്രവണത യുവാക്കള്‍ ഒഴിവാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. മുഖ്യമന്ത്രിയും മറ്റുമന്ത്രിമാരും അടക്കമുള്ള ഉന്നതരെ കുറിച്ച് അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുന്നത് യുവാക്കളുടെ ഹോബിയാണെന്നും കോടതി വ്യക്തമാക്കി.
പരിഷ്കൃത സമൂഹത്തിന്റെ അടിസ്ഥാനശിലകളില്‍ ഒന്നാണ് മുതിര്‍ന്നവരെ ബഹുമാനിക്കല്‍. രാഷ്ട്രീയ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും പ്രായമുള്ളവരെ ബഹുമാനിച്ചാല്‍ അവര്‍ നിങ്ങളെയും ബഹുമാനിക്കുമെന്നും ജസ്റ്റീസ് പി.വി.കുഞ്ഞികൃഷ്ണൻ പറഞ്ഞു.