ഡൽഹിയിലെ മദ്യനയ കേസിൽ ജയിലിൽ കഴിയുന്ന പ്രധാനമന്ത്രി അരവിന്ദ് കെജ്രിവാളിന് ഹൈക്കോടതിയിൽ തിരിച്ചടി. സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ ഡൽഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചു. വിചാരണ കോടതിയെ സമീപിക്കാൻ കോടതി നിർദേശം നൽകി. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് പറയാൻ കഴിയില്ലെന്നും കോടതി വിലയിരുത്തി.
ഇഡി രജിസ്റ്റർ ചെയ്ത കേസിൽ കെജ്രിവാളിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. എന്നാൽ സിബിഐ കേസ് നിലനിൽക്കുന്നതിനാൽ പുറത്ത് ഇറങ്ങാൻ കഴിഞ്ഞിരുന്നില്ല. അറസ്റ്റിനെയും ജാമ്യം അനുവദിച്ചതിനെയും ചോദ്യം ചെയ്തുള്ള രണ്ട് ഹർജികൾ ഇന്ന് ഡൽഹി കോടതിയുടെ പരിഗണനയിലാണ്.