ന്യൂഡല്‍ഹി: സുപ്രീം കോടതിയില്‍ തീപിടിത്തം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നിലവില്‍ തീ നിയന്ത്രണ വിധേയമായെന്നാണ് ലഭിക്കുന്ന വിവരം. കോടതി നമ്പര്‍ 11, 12 എന്നിവിടങ്ങളിലാണ് തീപിടിത്തുമുണ്ടായത്. വലിയ രീതിയില്‍ പുക ഉയര്‍ന്നതിനെ തുടര്‍ന്ന് കോടതി നടപടികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.