മൂവാറ്റുപുഴ : ഇൻഡ്യൻ കോഫീ ഹൗസ് ജീവനക്കാരൻ്റെ ആത്മഹത്യയിൽ പ്രതി പായിപ്ര ,മാനാറി സ്വദേശിയ മറ്റപ്പിള്ളിക്കുടി ശ്രീകാന്ത് കുറ്റക്കാരനല്ലന്ന് കണ്ട് മൂവാറ്റുപുഴ അസിസ്റ്റൻ്റ് സെഷൻസ് കോടതി അത്തീക്ക് റഹ്മാൻ വെറുതെ വിട്ടു.
2017 നവംബർ 11 ന് പ്രതി മരണപ്പെട്ട ആളിൽ നിന്നും വാങ്ങിയ പണം തിരികെ തരാത്ത മാനസീക വിഷമത്തിൽ പ്രതി മാനാറിയിൽ നടത്തുന്ന പച്ചക്കറിക്കടയിൽ വച്ച് പ്രതിയോട് ആത്മഹത്യ ചെയ്യുകയാണെന്ന് പറത്ത് കയ്യിൽ കരുതിയിരുന്ന കളനാശിനി കഴിച്ച് ആത്മഹത്യ ചെയ്തു എന്നും , കണ്ടു നിന്ന പ്രതി ആയതിനെ തടഞ്ഞില്ല എന്നും “നീ മരിച്ചാൽ എനിക്കൊരു ചുക്കും ഇല്ല ” പ്രതി പറഞ്ഞു മരണത്തിലേക്ക് തള്ളിവിടുകയായിരുന്നു എന്നായിരുന്നു കേസ്. ആത്മ ഹത്യ പ്രേരണക്ക് ഇന്ത്യൻ ശിക്ഷാനിയമം 306-ാം വകുപ്പു പ്രകാരമായിരുന്നു കേസ്. മരണപ്പെട്ട ആൾ അശുപത്രിയിൽ വച്ച് ഭാര്യയോടും മകനോടും സഹോരനോടും ഇതെ കുറിച്ച് മരണ മൊഴി നല്കിയിരുന്നു എന്ന് കുറ്റപത്രത്തിൽ പറയുന്നു.
എന്നാൽ സാക്ഷികൾ കോടതിമുമ്പാകെ നൽകിയ മരണ മൊഴിയിലെ വൈരുദ്ധ്യം പ്രതിഭാഗം ചൂണ്ടിക്കാണിച്ചു വിശ്വസനീയമല്ല എന്ന് വാദിച്ചു. കൂടാതെ പ്രതിയും മരണപ്പെട്ട ആളുടെയും സാമ്പത്തിക ഇടപാട് കോടതിയിൽ തെളിയിക്കാൻ കഴിഞ്ഞില്ല എന്നും, മരണ ശേഷം പോലീസിന് വിവരം നല്കിയതിൽ ദുരൂഹത ഉണ്ടെന്നും പ്രതിഭാഗം ചൂണ്ടിക്കാണിച്ചു. പ്രതിക്ക് വേണ്ടി മൂവാറ്റുപുഴ യിലെ അഡ്വക്കേറ്റ് വി കെ ഷമീർ ഹാജറായി