ചെന്നൈ: ആഢംബര കാറിന് ഇറക്കുമതി തീരുവയില്‍ ഇളവ് വേണമെന്നാവശ്യപ്പെട്ട് നടന് വിജയ് നല്കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. ഇംഗ്ലണ്ടില്‍ നിന്ന് 2012ല്‍ ഇറക്കുമതി ചെയ്ത റോള്‍സ് റോയ്സ് ഗോസ്റ്റ് കാറിനാണ് ഇറക്കുമതി തീരുവയില്‍ ഇളവ് തേടി വിജയ് കോടതിയെ സമീപിച്ചത്. ഇതു തള്ളിയ ജസ്റ്റിസ് എസ് എം സുബ്രഹ്മണ്യന് നടനെ വിമര്‍ശിക്കുകയായിരുന്നു. നികുതി കൃത്യമായി അടച്ച് ആരാധക ലക്ഷങ്ങള്‍ക്ക് മാതൃകയാകണമെന്ന് കോടതി നടനോട് പറഞ്ഞു.
“നിങ്ങള്‍ വലിയ ആരാധകസംഘമുള്ള നടനാണെന്ന് സൂചിപ്പിച്ച കോടതി സിനിമയില്‍ മാത്രം വലിയ മൂല്യങ്ങളുള്ള ഹീറോ ആയാല്‍ പോരെന്നും യഥാര്‍ത്ഥ ജീവിതത്തലും കുറച്ച് സാമൂഹ്യനീത പുലര്‍ത്തണമെന്ന് വ്യക്തമാക്കി. അഭിനേതാക്കള്‍ സംസ്ഥാനത്തിന്റെ ഭരണാധികാരികളായി മാറിയ തമിഴ്നാട് പോലുള്ള ഒരു സംസ്ഥാനത്ത് വെറും സിനിമ ഹീറോ ആയി മാത്രം നടന്മാര് മാററുത്. നികുതി വെട്ടിപ്പ് എന്നത് ദേശവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് മനസിലാക്കണം. ഇവരുടെ സിനിമകള്‍ സമൂഹത്തിലെ അഴിമതികള്‍ക്ക് എതിരാണ്. എന്നാല്‍, അവര്‍ നികുതി വെട്ടിക്കുകയും അതു ന്യായീകരിക്കുകയും ചെയ്യുന്നതിനോട് പൊരുത്തപ്പെടാന്‍ സാധിക്കുന്നില്ലെന്നും ജസ്റ്റിസ് സുബ്രഹ്മണ്യം പറഞ്ഞു.”
വിജയ്ക്ക് ഒരു ലക്ഷം രൂപ പിഴ ആണ് കോടതി വിധിച്ചത്. തുക രണ്ടാഴ്ചയ്ക്കുള്ളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലടയ്ക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.