കൊച്ചി: മാതൃരാജ്യത്തെകാക്കുന്ന ധീരനായി അല്ലു അര്ജുന് എത്തുന്നു. “എന്‍ പേര് സൂര്യ എന്‍ വീട് ഇന്ത്യ” എന്ന അല്ലു അര്ജുന് നായകനായ ചിത്രത്തിന്റെ തമിഴ് പതിപ്പ്, കേരളത്തിലും, തമിഴ്നാട്ടിലുമായി മാര്‍ച്ച് 1 ന് പ്രദര്‍ശനത്തിന് എത്തുന്നു.തെലുങ്ക് സൂപ്പര്‍ സംവിധായകനായ വംശി രചനയും, സംവിധാനവും നിര്‍വ്വഹിക്കുന്ന ഈ ചിത്രം രസിക എന്റര്‍പ്രൈസസ് കേരളത്തിലും, തമിഴ്നാട്ടിലുമായി റിലീസ് ചെയ്യും .
ഇന്ത്യയെ സ്വന്തം മാതാവായി കണ്ട്, ഇന്ത്യയുടെ അതിര്‍ത്തികളില്‍ ചോര നീരാക്കി പണിയെടുത്ത ഒരു മിലിട്ടറി ഓഫീസറായ സൂര്യയുടെ വേഷത്തിലാണ് അല്ലു അര്ജുന് എത്തുന്നത്.കര്‍ക്കശക്കാരനും, ധൈര്യവാനുമായ സൂര്യ, ഇന്ത്യയുടെ അതിര്‍ത്തികളില്‍ ശത്രുരാജ്യത്തിനെതിരെ യുദ്ധം നയിക്കുന്നതില്‍ വീറും, വാശിയും കാണിച്ചു.ഇതിനിടയിലാണ് ചില തെറ്റിദ്ധാരയില്‍ സൂര്യ സസ്പെന്‍ഷനിലായത്.തുടര്‍ന്നുള്ള സൂര്യയുടെ പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. കൂറ്റന്‍ സംഘട്ടന രംഗങ്ങളും, മനോഹരമായ ഗാനരംഗങ്ങളും ചിത്രത്തിന് മാറ്റ് കൂട്ടുന്നു.
അല്ലു അര്‍ജുന്റെ പിതാവായി അര്ജുന് ആണ് വേഷമിടുന്നത്. മലയാളിയായ അനുഇമ്മാനുവേല്‍ ആണ് അല്ലു അര്‍ജുന്റെ നായികയായി എത്തുന്നത്.
രാമലക്ഷ്മി സിനി ക്രിയേഷന്‍സും, ബാലാജി കൃഷ്ണ ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന എന്‍ പേര് സൂര്യ എന്‍ വീട് ഇന്ത്യ എന്ന ചിത്രത്തിന്റെ രചന, സംവിധാനം – വംശി, ഡി.ഒ.പി – രാജീവ് രവി, സംഗീതം – വിശാല്‍, ശേഖര്‍, ക്രിയേറ്റീവ് ഡയറക്ടര്‍ – മഹീന്ദ്രര്‍ സിംഗ്, പി.ആര്.ഒ- അയ്മനം സാജന്, വിതരണം – രസിക എന്റര്‍പ്രൈസസ്, സന ആര്‍ട്ട്സ് .
അല്ലു അര്ജുന്, ശരത് കുമാര്‍, അര്ജുന്, അനു ഇമ്മാനുവേല്‍, ബോബന് ഇറാനി, ടാക്കൂര്‍ അനുസിംഗ് എന്നിവരോടൊപ്പം മറ്റ് പ്രമുഖ താരങ്ങളും വേഷമിടുന്നു.