കൊച്ചി: നടന് ദിലീപിനെ താരസംഘടനയായ ‘അമ്മ’യില്‍ തിരിച്ചെടുത്ത തീരുമാനം മരവിപ്പിക്കും.അമ്മയുടെ തിരിച്ചെടുക്കല്‍ നടപടി വിവാദമായതോടെയാണ് പുനര്‍ചിന്തനത്തിന് നേതൃത്വത്തിന്റെ തീരുമാനം. ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് അമ്മക്കെതിരെ വ്യാപക പ്രതിഷേധമുയരുകയും ആക്രമിക്കപ്പെട്ട നടി അടക്കം നാല് പേര് സംഘടനയില്‍ നിന്ന് രാജിവച്ചതും തിരിച്ചെടുക്കല്‍ തീരുമാനം മരവിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ സംഘടനയെ പ്രേരിപ്പിച്ചത്. ഇതിനിടെ കേസില്‍ കുറ്റവിമുക്തനാകുന്നത് വരെ സംഘടനയിലേക്ക് ഇല്ലെന്ന ദിലീപിന്റെ നിലപാടും നിര്‍ണായകമായി. തീരുമാനം മരവിപ്പിച്ചാല്‍ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് അറുതിയാകുമെന്നും അമ്മ നേതൃത്വം കരുതുന്നു.
ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം അമ്മയ്ക്കു നേരെ കടുത്ത വിമര്‍ശനങ്ങള്‍ക്കാണ് വഴിവച്ചത്. രാഷ്ട്രീയ പാര്‍ട്ടികളും സിനിമാരംഗത്തുള്ളവരും അമ്മയുടെ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ചതും നേതൃത്വത്തെ പ്രതിസന്ധിയിലാക്കി. പിന്തുണയ്ക്കുമെന്ന് കരുതിയിരുന്ന സി.പി.എമ്മും തള്ളിപ്പറഞ്ഞതോടെ ‘അമ്മ’ കടുത്ത പ്രതിസന്ധിയിലായി. കൂടൂതെ നടന് മോഹന്‍ലാലും പ്രതിഷേധത്തിന് പാത്രമായി.
വ്യക്തിപരമായും അല്ലാതെയും ലാലിനു നേരെ കടന്നാക്രമണം ഉണ്ടായതിനെ ഭാരവാഹികള്‍ ഗൗവരവത്തോടെയാണ് കാണുന്നത്. ദിലീപിനെ തിരിച്ചെടുത്തത് ചര്‍ച്ച ചെയ്യാന്‍ എക്സിക്യുട്ടീവ് വിളിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍വതി,? പദ്മപ്രിയ,? രേവതി എന്നിവര്‍ അമ്മയുടെ നേതൃത്വത്തിന് നേരത്തെ കത്ത് നല്‍കിയിരുന്നു. യോഗം ചേരേണ്ട സാഹചര്യം വന്നാല്‍ ഇനിയും കൂടുതല്‍ വിമര്‍ശനങ്ങള്‍ ഉണ്ടായേക്കാമെന്നും നടിമാര്‍ക്കുള്ള പിന്തുണ കൂടുമോയെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്. അതിനാല്‍ തന്നെ മോഹന്‍ലാല്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നതിന് മുന്‍പ് തന്നെ, അദ്ദേഹത്തിന്റെ കൂടി സമ്മതത്തോടെ തീരുമാനം പിന്‍വലിക്കാനാണ് ആലോചന.അടുത്ത മാസം 10ന് ശേഷം മാത്രമെ മോഹന്‍ലാല്‍ മടങ്ങിയെത്തുകയുള്ളൂ. തീരുമാനം മരവിപ്പിച്ചാല്‍ ഇപ്പോഴത്തെ പ്രതിഷേധങ്ങളെല്ലാം ആറിത്തണുക്കുമെന്നാണ് കരുതുന്നത്.